ടൗണിൽ പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ നടക്കുന്നതിനാൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി. പരിപാടിയിൽ പങ്കെടുക്കാനായി വരുന്ന വാഹനങ്ങൾ സ്റ്റേഡിയം ഗ്രൗണ്ടിൽ, കമ്യൂണിറ്റി ഹാൾ പരിസരത്ത്, പനമരം റോഡിലെ ബി.എസ്.എൻ.എൽ ഓഫീസ് വരെയുള്ള പ്രദേശങ്ങളിലും പാർക്ക് ചെയ്യണമെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. വലിയ ചരക്ക് വാഹനങ്ങൾക്ക് ടൗണിൽ പ്രവേശനമില്ല, കൂടാതെ യാത്രാ വാഹനങ്ങൾക്കായി നിയന്ത്രിത ഗതാഗത സംവിധാനം ഏർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc