വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ മറച്ചുവച്ചതായി ആരോപിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. നാമനിര്‍ദേശ പത്രികയിലും സത്യവാങ്മൂലത്തിലും ആവശ്യമായ ചില വിവരങ്ങൾ പ്രിയങ്ക മറച്ചുവെച്ചുവെന്നാണ് നവ്യയുടെ ആരോപണം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഓഹരികള്‍, സ്വത്തുക്കള്‍ തുടങ്ങിയവ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കാതെ പത്രിക സമര്‍പ്പിച്ചുവെന്നത് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, താൻ എല്ലാം വ്യക്തമാക്കികൊടുത്തിട്ടുണ്ടെന്നും, ചട്ടപ്രകാരം തയ്യാറാക്കിയ സത്യവാങ്മൂലം അടക്കമുള്ള രേഖകൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രിയങ്ക മറുപടി നല്‍കി.