മാനന്തവാടി: വയനാട് ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത കാണിക്കാത്തത് അപലപനീയമാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി. മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്ത് നടത്തിയ കോർണർ യോഗത്തിൽ സംസാരിക്കവേ അവർ കേന്ദ്രത്തിന്റെ നിലപാടിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചു. ദുരന്തത്തെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്ന സമീപനം ലജ്ജാകരമാണെന്നും, വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ഫണ്ട് അനുവദിക്കാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ലെന്നുമാണ് പ്രിയങ്കയുടെ ആരോപണം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc