വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ട പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർത്തി. 19 കിലോ സിലിണ്ടറിന് 61.50 രൂപ വർദ്ധനവുണ്ടായിട്ടുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഇതോടെ കൊച്ചിയിലെ വില 1810.50 രൂപ ആയി. ഈ പുതിയ വില ഉടനെ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്.
കഴിഞ്ഞ നാല് മാസത്തിനിടെ, വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ട സിലിണ്ടർ വില 157.50 രൂപയോളം ഉയര്ത്തിയിട്ടുണ്ട്. എന്നാൽ, ഗാർഹിക ആവശ്യങ്ങൾക്ക് വേണ്ട സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഓരോ മാസവും ഒന്നാം തീയതിയിൽ എണ്ണക്കമ്പനികൾ പാചക വാതക സിലിണ്ടറുകളുടെ വില പുതുക്കാറുണ്ട്.
കഴിഞ്ഞ മാസം, വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ട 19 കിലോഗ്രാം എൽ പി ജി സിലിണ്ടറുകളുടെ വില 48.50 രൂപ വർദ്ധിപ്പിച്ചിരുന്നു, പക്ഷേ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റം ഉണ്ടായിരുന്നില്ല.