മാനന്തവാടി: എ-വൺ ലോഡ്ജില്‍ ഇന്ന് പുലർച്ചെ തീപിടിത്തമുണ്ടായി. പ്രാഥമിക വിവരങ്ങള്‍ പ്രകാരം റിസപ്ഷനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായത്. തീ പെട്ടെന്ന് പടര്‍ന്ന് റിസപ്ഷനിലെ ഉപകരണങ്ങള്‍ കത്തി നശിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ മാനന്തവാടി അഗ്‌നി രക്ഷാ സേന സ്റ്റേഷൻ ഓഫീസര്‍ പി.കെ. ഭരതന്റെ നേതൃത്വത്തിലുള്ള രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മുറികളിൽ കുടുങ്ങിയ ഏഴ് പേരെ അഗ്‌നി രക്ഷാസേനയുടെ സംഘവും ലാഡർ ഉപയോഗിച്ച് സാഹസികമായി പുറത്തിറക്കി. മുകൾ നിലയിൽ ഉണ്ടായിരുന്ന സ്ത്രീകൾ അടക്കമുള്ളവരെയാണ് ലാഡര്‍ ഉപയോഗിച്ച് സുരക്ഷിതമായി മാറ്റിയത്. തീവൃമായ തീപിടിത്തത്തിൽ ആളുകൾക്ക് പരിക്കേല്‍ക്കാതിരുന്നത് വലിയ ആശ്വാസമായി.