ഇനി ദീർഘദൂര കെഎസ്ആർടിസി ബസുകൾ 24 തിരഞ്ഞെടുത്ത ഹോട്ടലുകളിൽ മാത്രം സ്റ്റോപ്പ് അനുവദിക്കും; എല്ലാ സ്ഥലങ്ങളുടെയും പട്ടിക പുറത്ത്

കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകൾക്കായി 24 ശുചിത്വമുള്ള ഹോട്ടലുകളില്‍ നിര്‍ത്തുന്നതിനുള്ള പുതുക്കിയ പട്ടിക പുറത്തിറക്കി. ദീര്‍ഘദൂര സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വിശ്രമം കൊണ്ടും ഭക്ഷണം ലഭിക്കുന്നതിനും വേണ്ടിയാണ് ഈ ഹോട്ടലുകൾ തിരഞ്ഞെടുത്തത്. യാത്രക്കാർക്ക് ശുചിത്വമില്ലാത്ത ഹോട്ടലുകളിൽ ബസുകൾ നിര്‍ത്തുന്നതിനെതിരായ പരാതി ഉയർന്ന സാഹചര്യത്തിലാണ് ഈ നടപടി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

പട്ടികയിൽ ലിസ്റ്റുചെയ്യാത്ത ഹോട്ടലുകളിൽ ബസ് നിര്‍ത്തരുതെന്ന് കെ.എസ്.ആര്‍.ടി.സി. നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുത്ത ഹോട്ടലുകൾ രാജ്യാന്തര പാതയിലും സംസ്ഥാന പാതയിലുമായി ഇടവിടെയുള്ള സ്ഥലങ്ങളില്‍ നിശ്ചയിച്ചിട്ടുണ്ട്.

ചുവടെ പുതിയ പട്ടിക വായിക്കാം:

  1. ലേ അറേബ്യ- കുറ്റിവട്ടം, ദേശീയ പാത (കരുനാഗപ്പള്ളി – കായംകുളം ഇടയിലായി)
  2. പണ്ടോറ – വവ്വാക്കാവ്, ദേശീയ പാത (കരുനാഗപ്പള്ളി – കായംകുളം)
  3. ആദിത്യ ഹോട്ടല്‍- നങ്ങ്യാർകുളങ്ങര, ദേശീയ പാത (ഹരിപ്പാട് – കായംകുളം)
  4. ആവീസ് പുട്ട് ഹൌസ്- പുന്നപ്ര, ദേശീയ പാത (ആലപ്പുഴ – ഹരിപ്പാട്)
  5. റോയല്‍ 66- കരുവാറ്റ, ദേശീയ പാത (ആലപ്പുഴ – ഹരിപ്പാട്)
  6. ഇസ്താംബുള്‍- തിരുവമ്ബാടി, ദേശീയ പാത (ആലപ്പുഴ – ഹരിപ്പാട്)
  7. ആർ ആർ റെസ്റ്ററന്‍റ്- മതിലകം, ദേശീയ പാത (എറണാകുളം – ആലപ്പുഴ)
  8. റോയല്‍ സിറ്റി- മാനൂർ, ദേശീയ പാത (എടപ്പാള്‍ – കുറ്റിപ്പുറം)
  9. ഖൈമ റെസ്റ്ററന്‍റ്- തലപ്പാറ, ദേശീയ പാത (തിരൂരങ്ങാടി – രാമനാട്ടുകര)
  10. ഏകം- നാട്ടുകാല്‍, സംസ്ഥാന പാത (പാലക്കാട് – മണ്ണാർക്കാട്)

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version