കോളജിലെ ക്രൂരമായ റാഗിംഗിന് ഇരയായി മരണമടഞ്ഞ സിദ്ധാർത്ഥന്റെ സഹോദരന്‍റെ വിദ്യാഭ്യാസ സഹായം നൽകാൻ സർവകലാശാലയ്ക്കും സർക്കാരിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാംപയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം സമർപ്പിച്ചു. സിദ്ധാർത്ഥൻ മരണപ്പെട്ടിട്ട് ഏഴു മാസം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ കുടുംബത്തിന് സർക്കാർ, സർവകലാശാല എന്നിവയിൽ നിന്നു യാതൊരു സഹായവും ലഭ്യമാക്കാത്തതായി സമിതിയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
നഷ്ടപ്പെടുത്തിയതെന്ന പേരിൽ സിദ്ധാർത്ഥന്റെ ഉപയോഗിച്ചിരുന്ന സ്വകാര്യ വസ്തുക്കൾ പോലും കുടുംബത്തിന് കൈമാറാൻ സർവകലാശാല തയ്യാറായിട്ടില്ല. കഴിഞ്ഞ വർഷം കുസാറ്റ് എഞ്ചിനിയറിംഗ് വിദ്യാർത്ഥികളുടെ സംഗീതനിശയില്‍ അപകടത്തിൽപ്പെട്ട നാല് വിദ്യാർത്ഥികൾക്ക് സർക്കാർ സഹായം നൽകിയത് ഉദ്ദേശിച്ചിരിക്കുന്നതെന്തിനെന്ന ചോദ്യം സമിതിയുയർത്തുന്നു.