ആശുപത്രി ക്യൂകൾക്കു വിട; ഇനി ഓൺലൈൻ അപ്പോയ്മെന്റുമായി സൗകര്യപ്രദമായ ചികിത്സ

കേരളത്തിലെ ആരോഗ്യ മേഖലയിലെ ഡിജിറ്റൽ പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി 653 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ-ഹെൽത്ത് സംവിധാനം നിലവിൽ വന്നു. ഇതിൽ 428 ആശുപത്രികളിൽ ഈ സംവിധാനത്തിന്റെ നടപ്പാക്കൽ ഈ സർക്കാരിന്റെ കാലയളവിൽ പൂർത്തിയാക്കിയത് ശ്രദ്ധേയമാണ്. മെഡിക്കൽ കോളേജുകൾ, ജില്ല/ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ, പബ്ലിക് ഹെൽത്ത് ലാബുകൾ എന്നിവയിലും ഇ-ഹെൽത്ത് പദ്ധതി പ്രാവർത്തികമാക്കി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

നിലവിൽ, ഓൺലൈൻAppointment എടുക്കുന്നതിനുള്ള സംവിധാനം 80 ഹോസ്പിറ്റലുകളിൽ അവസാനഘട്ടത്തിലാണ്. ഇ-ഹെൽത്തിന്റെ ഫലപ്രാപ്തി ആയി 1.93 കോടി പേർ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്റ്റർ ചെയ്തിട്ടുണ്ട്. 5.24 കോടി താൽക്കാലിക രജിസ്‌ട്രേഷൻ വഴിയും ചികിത്സ ലഭിച്ചിട്ടുണ്ട്.

പോർട്ടൽ വഴി ആദ്യമായി രജിസ്റ്റർ ചെയ്ത്, ആധാർ നം. ഉപയോഗിച്ച് ഓൺലൈൻ യൂനിക് ഐഡി സൃഷ്ടിച്ച്,Appointment എടുക്കുന്നതിനുള്ള മാർഗ്ഗങ്ങളും സൗകര്യങ്ങളും സവിശേഷതകളാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version