വയനാട്: ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നാരോപിച്ച് വൻ പ്രതിഷേധം ഉയർന്നു. മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത കിറ്റുകളിലായിരുന്നു ഈ പരാതി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ദുരന്തബാധിതര്‍ പറയുന്നത്, വിതരണം ചെയ്ത അരിയും ഭക്ഷ്യയോഗ്യമല്ലാതിരുന്നുവെന്നും ഇവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലാതിരുന്നതായിയുമാണ്. വസ്ത്രങ്ങള്‍ പോലും പഴയതാണെന്നുമാണ് നാട്ടുകാരുടെ ആരോപണം.അതിനിടെ, മേപ്പാടി പഞ്ചായത്ത് അധികൃതര്‍ ഈ കിറ്റുകള്‍ സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പുമാണ് നല്‍കിയതെന്ന് വിശദീകരിച്ചു.