തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി, സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 11 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു പ്രകാരം, 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യതയും ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഇന്നലെ ശക്തമായ മഴയും അനുഭവപ്പെട്ടു.
ഇതിനുപുറമെ, തെക്കുകിഴക്കൻ അറബിക്കടലിന് മുകളിലും ലക്ഷദ്വീപ് പ്രദേശത്ത് മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഈ അവസ്ഥകളെ തുടർന്ന്, സംസ്ഥാനത്ത് വ്യാപക മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇടിമിന്നൽ അപകട സാധ്യത മുന്നിൽ കണ്ടുകൊണ്ട് ദുരന്തനിവാരണ വിഭാഗം സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇത്തരം സമയങ്ങളിൽ തുറസ്സായ ഇടങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.