മേപ്പാടിയിൽ ദുരന്തബാധിതർക്കുള്ള കിറ്റുകളിൽ പുഴു; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

വയനാട് ജില്ലയുടെ മേപ്പാടി ഗ്രാമപഞ്ചായത്തിൽ പുഴുവിനെടുത്ത ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത സംഭവത്തെ തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങളിൽ പുഴുവിനെ കണ്ടെത്തിയെന്ന വാര്‍ത്തയാണ് അന്വേഷണം ആരംഭിക്കാനുള്ള കാരണമായത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

വിജിലന്‍സ് അന്വേഷണം പഴയ സ്റ്റോക്ക് ഉപയോഗിച്ചോ, ലഭ്യമായ ഭക്ഷ്യവസ്തുക്കളിൽ മാറ്റങ്ങൾ വരുത്തിയോ എന്നത് ഉൾപ്പെടെ പരിശോധിക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രാഥമിക അന്വേഷണം ഉടൻ നടത്തിയതും അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനുമാണ് നിർദേശം.

ഇന്നലെയാണ് സംഭവം നടന്നത്. നീച്ചായ ഭക്ഷണ സാധനങ്ങൾ വിതരണത്തിന് വന്നതിനെതിരെ ദുരന്തബാധിതർ പ്രതിഷേധവുമായി പഞ്ചായത്തിലെത്തി. ഡിവൈഎഫ്ഐയും ബിജെപിയും മേപ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങി.

അഞ്ച് ഭക്ഷ്യകിറ്റുകളിലായിരുന്നു പുഴുവിനെ കണ്ടെത്തിയതെന്ന് റിപ്പോർട്ട്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് വിതരണം ചെയ്ത കിറ്റുകളിലെ അരി, റവ തുടങ്ങിയവ ദുരന്തബാധിതർ ഉപയോഗിക്കാനാകില്ലെന്നും പഴഞ്ചൻ വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും ഉൾപ്പെടുന്നുവെന്നും ആരോപണം ഉയർന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version