പടിഞ്ഞാറത്തറ: ആദിവാസി സമുദായത്തിലെ സ്ത്രീകളെ ലക്ഷ്യമാക്കി ലോണ്‍ തട്ടിപ്പിന് ശ്രമിച്ച നാല് പ്രതികളെ പടിഞ്ഞാറത്തറ പോലീസ് പിടികൂടി. പ്രതികള്‍ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് വായ്പ ലഭ്യമാക്കാമെന്ന് ഉറപ്പുനല്‍കി, സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ചുവെന്നാണ് വിവരം. മാനന്തവാടിയിലെ വരടിമൂല സ്വദേശിനി ഊര്‍മിള (39), വെള്ളമുണ്ടയിലെ കെ. ലക്ഷ്മി (44), അഞ്ചുകുന്ന് സ്വദേശിനി സുനിത (24), പുളിഞ്ചോട് സ്വദേശിനി കെ.വി. സെറീന (36) എന്നിവരാണ് പിടിയിലായവര്‍.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഒക്‌ടോബറിൽ നടന്ന സംഭവത്തില്‍, പടിഞ്ഞാറത്തറ പിലാത്തോട്ടം പ്രദേശത്തെ അഞ്ചു സ്ത്രീകളുടെ ആധാര്‍ കാര്‍ഡുകളും തിരിച്ചറിയല്‍ രേഖകളും കൈപ്പറ്റി, ഓരോരുത്തര്‍ക്കും 33,000 രൂപ വായ്പയുടെ വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. ഇവരുടെ വിരലടയാളങ്ങള്‍ ഇ-മെഷീനില്‍ ശേഖരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികളില്‍ ചിലര്‍ മുന്‍പും സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.