റേഷന്‍ മസ്റ്ററിങ്: മുഖം തിരിച്ചറിയുന്ന ആപ്പ് ഇനി പ്രവര്‍ത്തന സജ്ജം!

മുന്‍ഗണനാ റേഷന്‍ കാർഡ് ഉടമകൾക്ക് മസ്റ്ററിങ്, അഥവാ ഇ കെവൈസി അപ്‌ഡേഷന്‍, ഇനി മൊബൈല്‍ ഫോണിലൂടെ നടത്താം. ഈ സംവിധാനത്തിനായി നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ചെടുത്ത ‘മേരാ ഇ-കെവൈസി ഫെയ്‌സ് ആപ്’ നിലവിൽ സജ്ജമായി. ഗൂഗിള്‍ പ്ലേസ്റ്റോറിൽ നിന്നും Aadhaar Face RD, Mera eKYC എന്നീ ആപ്പുകൾ ഡൗൺലോഡ് ചെയ്യണമെന്നത് പ്രാഥമിക ഘട്ടമാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ആപ്പ് തുറന്ന്, സംസ്ഥാനം തിരഞ്ഞെടുത്ത് ആധാര്‍ നമ്പര്‍ നല്‍കാം. ആധാറുമായി ബന്ധപ്പെട്ട ഫോണിൽ ലഭിക്കുന്ന OTP ഉപയോഗിച്ച്, ഫെയ്‌സ് ക്യാപ്ചർ ചെയ്ത് മസ്റ്ററിങ് സമ്പൂര്‍ണമാക്കാം. ഇ-കെവൈസി മുഖേന മൊബൈൽ വഴി മസ്റ്ററിങ് ആരംഭിച്ച ആദ്യ സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version