സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വിഭാഗത്തിലെ യുവതി- യുവാക്കള്‍ക്കായി വിവിധ സ്വയം തൊഴില്‍ വായ്പ പദ്ധതിയിലേക്ക്
50000 മുതല്‍ നാല് ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക. അപേക്ഷകര്‍ 18- 55 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയരുത്. വായ്പാതുക ആറ് ശതമാനം പലിശ നിരക്കില്‍ 60 മാസഗഡുക്കളായി തിരിച്ചടക്കണം. വായ്പക്ക് ഈടായി ആവശ്യമായ വസ്തു-ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. താത്പര്യമുള്ളവര്‍ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202869, 9400068512.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version