വയനാട്ടിൽ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കാത്തതിനെതിരെ ശക്തമായ പ്രതിഷേധം. കേന്ദ്രത്തിന്റെ അവഗണനയും സംസ്ഥാനത്തിന്റെ പുനരധിവാസ നടപടികളിലെ മന്ദഗതിയും ചൂണ്ടിക്കാട്ടി നാളെ വയനാട്ടിൽ എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും കേന്ദ്രസര്‍ക്കാരിന്‍റെ അനുകൂലമായ നടപടികളുടെ അഭാവത്തിലും എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അതേസമയം, പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാരിന്‍റെ വീഴ്ചകള്‍ വിമര്‍ശിച്ചും പ്രതിഷേധമുയര്‍ത്തി യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.