കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വളര്‍ച്ച. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലുണ്ടായ വിലക്കുറവിന് ശേഷം ഇന്ന് പവന് 480 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 55960 രൂപയാണ്. ഗ്രാമിന് 60 രൂപയുടെ വര്‍ധനവോടെ 6995 രൂപയിലാണ് വില്‍പ്പന.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
ആഗോള വിപണിയിലെ വിലക്കയറ്റം കേരളത്തിലെ സ്വര്‍ണവിലയെയും സ്വാധീനിച്ചിരിക്കുകയാണ്.ഡോളറിന്റെ മൂല്യം ഉയരുന്നത് സ്വര്‍ണവിലയില്‍ ഇടിവിന് കാരണമാകുമെന്ന സൂചനയുണ്ടെങ്കിലും നിലവില്‍ സ്വര്‍ണവില ഉയരാനുള്ള ഘടകങ്ങളാണ് കൂടുതല്‍ ശക്തമായിരിക്കുന്നത്. ആഭരണം വാങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനത്തിന്റെ പ്രയോജനം കാണുന്നതിനാണ് വിദഗ്ധരുടെ നിര്‍ദേശം. ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യയില്‍ 59884 കോടി രൂപയുടെ സ്വര്‍ണം ഇറക്കുമതി ചെയ്തതായാണ് കണക്ക്. ഇത് കഴിഞ്ഞ വര്‍ഷം സമാനകാലയളവിലെ 60178 കോടി രൂപയുടെ കണക്കിനോട് താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസമില്ല. വെള്ളിയുടെ ഇറക്കുമതിയില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്; 74 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി, കഴിഞ്ഞ വര്‍ഷം 10937 കോടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കഴിഞ്ഞ മാസം 2787 കോടിയോളം മാത്രം ഇറക്കുമതി ചെയ്തു.