കര്‍ണാടകയിലെ സീതംബിലുവില്‍ ആന്റി നക്സല്‍ ഫോഴ്സുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയ്‌ക്കെതിരേ വയനാട്ടില്‍ 18 കേസുകള്‍. മേപ്പാടി, പടിഞ്ഞാറത്തറ, തലപ്പുഴ, തൊണ്ടര്‍നാട് പോലിസ് സ്റ്റേഷനുകളിലാണ് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജനവാസ മേഖലകളില്‍ മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചതിന്റേതാണ് പ്രധാനമായും കേസുകള്‍.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വിക്രം ഗൗഡയുടെ പേരില്‍ പ്രചരിപ്പിക്കുന്ന കേസ് റിപ്പോര്‍ട്ടുകളില്‍ പോലീസ് സംഘത്തെ ആക്രമിക്കുന്നത്, റിസോര്‍ട്ടുകളില്‍ അതിക്രമം നടത്തിയത്, സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചത്, കമ്പമല വനം വികസന കോര്‍പറേഷന്‍ ഓഫീസ് ആക്രമിച്ചത് എന്നിവ ഉള്‍പ്പെടുന്നു. കരുനാടിന്റെ കബ്ബിനെലെ ഗ്രാമത്തിലാണ് വിക്രം ഗൗഡയുടെ ജനനം. മാവോയിസ്റ്റ് നേത്രാവതി ദളത്തിലൂടെയാണ് ഗൗഡയുടെ പ്രധാന പ്രവര്‍ത്തനം ആരംഭിച്ചത്.
നിലമ്പൂരില്‍ 2016ല്‍ നടന്ന പോലിസ് ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ട ഗൗഡ, മൂന്നു മാസം മുമ്പ് വീണ്ടും ഉഡുപ്പി മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് പോലീസ് സൂചിപ്പിക്കുന്നു. സീതംബിലുവില്‍ അഞ്ച് അംഗ മാവോയിസ്റ്റ് സംഘവുമായി നടന്ന ഏറ്റുമുട്ടലിലാണ് ഗൗഡ കൊല്ലപ്പെട്ടത്. സംഘത്തിലെ മറ്റു അംഗങ്ങള്‍ ഓടി രക്ഷപ്പെട്ടു, ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിച്ചുവരികയാണ്.