സ്വര്‍ണവിലയില്‍ തുടർച്ചയായ വര്‍ധനവ്; മൂന്നാം ദിവസവും വില ഉയര്‍ന്ന്

സ്വര്‍ണവിലയിൽ ഉയർച്ച തുടരുന്നു; മൂന്നു ദിവസത്തിനുള്ളില്‍ പവന്‌ 1500 രൂപയുടെ വർധനവ് രേഖപ്പെടുത്തി.ഇന്നും സ്വര്‍ണവിലയില്‍ 400 രൂപയുടെ വര്‍ധനവ് വന്നതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,920 രൂപയായി. ഗ്രാമിന് 50 രൂപ കൂടി 7115 ആയി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷമുള്ള പ്രതീക്ഷിത ആശ്വാസം സ്വര്‍ണവിപണിയില്‍ കാണാനാവാത്ത അവസ്ഥ തുടരുകയാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഈ മാസം സ്വർണവിലയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 59,080 രൂപയായിരുന്നു, ഏറ്റവും താഴ്ന്നത് 55,480 രൂപ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം വിലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. തിങ്കളാഴ്ച 480 രൂപ, ചൊവ്വാഴ്ച 560 രൂപ, ഇന്ന് 400 രൂപ എന്നിങ്ങനെ തുടർച്ചയായി മൂന്നു ദിവസവും വില വര്‍ധിച്ചു. ഈ ഉയർച്ച വരും ദിവസങ്ങളിലും തുടരാന്‍ സാധ്യതയുണ്ടെന്ന് വിപണന വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version