ഭൂമിയിലെ ശുദ്ധജലത്തിന്റെ കുറവ്; വരള്‍ച്ചയും ലോകാരോഗ്യ പ്രശ്‌നങ്ങളും സാധ്യതയായെന്ന് പഠനം

ഭൂമിയിലെ ശുദ്ധജലത്തിലെ കുറവ് വമ്പിച്ച വരൾച്ചയ്ക്ക് കാരണമായതായി പഠനം. ആഗോള ജല സുരക്ഷയെ അപകടത്തിലാക്കിയതിന്റെ തെളിവുകളാണ് നാസയുടെ പുതിയ ഗവേഷണത്തിൽ വെളിപ്പെടുത്തിയത്. 2014 മുതൽ ജലനിരപ്പിൽ ഉണ്ടായ ഇടിവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാവിപ്രഭാവവും പഠനം എടുത്തുകാട്ടുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഗ്രേസ് ഉപഗ്രഹങ്ങളുടെ സഹായത്തോടെ ശേഖരിച്ച സാറ്റലൈറ്റ് ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. ഭൂമിയിലെ മൊത്തം ശുദ്ധജലത്തിന്റെ അളവ് 2014 മുതൽ പെട്ടെന്ന് കുറഞ്ഞുവെന്നും പിന്നീട് നിരപ്പിന് മുകളിലേക്ക് ഉയരാതിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

2014-2016 കാലയളവിൽ എൽനിനോ പ്രതിഭാസവും സമുദ്രതാപനില ഉയർന്നതും കടുത്ത വരൾച്ചയ്ക്ക് കാരണമായി. എന്നാൽ, എൽനിനോ അവസാനിച്ചിട്ടും ശുദ്ധജലനിരപ്പിൽ വീണ്ടെടുക്കൽ നടന്നിട്ടില്ല. 2002 ലെ ശരാശരിയേക്കാൾ 290 ക്യുബിക് മൈൽ കുറവാണ് 2015 മുതൽ 2023 വരെയുള്ള സമയത്ത് കരയിലെ ശുദ്ധജലസംഭരണം.

വടക്കൻ, മധ്യ ബ്രസീലിൽ ആരംഭിച്ച ജലക്ഷാമം പിന്നീട് ഓസ്‌ട്രേലിയ, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. ഇതുകൂടാതെ കാലാവസ്ഥയിലും മഴമാപ്പിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയതായി പഠനം വ്യക്തമാക്കുന്നു. ശുദ്ധജലത്തിന്റെ കുറവ് ദാരിദ്ര്യവും രോഗങ്ങളും സംഘർഷങ്ങളും വർദ്ധിപ്പിക്കാനുള്ള സാധ്യതകളാണ് പഠനം മുന്നറിയിപ്പായി നൽകുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version