കെഎസ്‌ആർടിസി വിദ്യാർഥികൾക്ക് വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കാൻ ഇന്റഡസ്‌ട്രിയൽ വിസിറ്റ് പദ്ധതി പ്രഖ്യാപിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്, ഒരു ദിവസം ഉച്ചഭക്ഷണം ഉൾപ്പെടെ 500 രൂപയില്‍ താഴെ ചെലവില്‍ ടൂറുകൾ നടത്താനാണ് പദ്ധതി. രാവിലെ പുറപ്പെട്ടു വൈകുന്നേരം മടങ്ങുന്ന രീതിയിലാണ് സജ്ജീകരണം. വ്യവസായ സ്ഥാപനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് പരിശീലനം നേടിയ അധ്യാപകരുടെ സേവനം ഉപയോഗിക്കുമെന്നും അടുത്തഘട്ടത്തിൽ കോളജ് വിദ്യാർഥികൾക്കും ഈ സേവനം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ശബരിമല ബജറ്റ് ടൂറിസം പദ്ധതിയുടെയും കെഎസ്‌ആർടിസി തുടക്കമിട്ടിട്ടുണ്ട്. പമ്പയിൽ സർവീസുകൾ സുഗമമാക്കിയതായും ബുക്കിംഗ് അടിസ്ഥാനത്തിൽ കൂടുതൽ ബസുകൾ ക്രമീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇതിന് പുറമേ, ഡ്രൈവിംഗും റോഡ് സുരക്ഷയും വേഗത്തിൽ പഠിക്കാനായി ഗതാഗത വകുപ്പിന്റെ പുതിയ മൊബൈൽ ആപ്പുകൾ ഉടൻ പുറത്തിറങ്ങുമെന്നും, ട്രാഫിക് നിയന്ത്രണത്തിനും ഗതാഗത കുരുക്കുകൾ ഒഴിവാക്കാനും നടപടികൾ സ്വീകരിച്ചതായും മന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.