സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിപ്പിലേക്ക്. തുടർച്ചയായ രണ്ടു ദിവസത്തെ ഇടിവിന് ശേഷം ബുധനാഴ്ച വിലയിൽ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. നിലവിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7105 രൂപയും പവന് 56840 രൂപയുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
സ്വർണവിലയിൽ ഇതുവരെ തുടരുന്ന ചാഞ്ചാട്ടം ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കി. വില ഉയരുന്നതിനും താഴുന്നതിനും പിന്നിലെ കാരണങ്ങൾക്കും വിപണിയിലെ മാറ്റങ്ങൾക്കും പ്രത്യേകം ശ്രദ്ധ ചെലുത്താൻ വിദഗ്ധർ ഉപദേശിക്കുന്നു.