സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തിലേക്ക് ന്യൂനപക്ഷ വിഭാഗക്കാരില്‍ നിന്നും സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി ആദ്യവാരത്തില്‍ പുതിയ ബാച്ചിന്റെ ക്ലാസുകള്‍ ആരംഭിക്കും. 6 മാസത്തേക്കാണ് പരിശീലനം. അഞ്ച് ദിവസത്തെ റഗുലര്‍ ബാച്ചും രണ്ട് ദിവസത്തെ ഹോളിഡെ ബാച്ചുമായാണ് പരിശീലനം നല്‍കുക.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എല്‍.സിയാണ്. 18 വയസ് പൂര്‍ത്തിയായ മുസ്ലിം, കൃസ്ത്യന്‍, ജൈന്‍ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗക്കാരെയും പരിഗണിക്കും. അപേക്ഷാ ഫോറം ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്സപോര്‍ട്ട് സൈസ് ഫോട്ടോ, ബി.പി.എലാണെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വിധവ/വിവാഹ മോചിതര്‍ ആണെങ്കില്‍ രേഖ സഹിതം പ്രിന്‍സിപ്പാള്‍, കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്, ബസ് സ്റ്റാന്റ ബില്‍ഡിംഗ്, കല്‍പ്പറ്റ വിലാസത്തിലോ നേരിട്ടോ ഡിസംബര്‍ 20 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍-04936 202228.