ഫുള്‍ ടൈം ജൂനിയര്‍ ലാഗേജ്-ഹൈസ്‌കൂള്‍ ടീച്ചര്‍
തസ്തികകളില്‍ അഭിമുഖം
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാഗേജ് ടീച്ചര്‍ (അറബിക്ക്)യു.പി.എസ്-1 എന്‍.സി.എ-എസ്.സി (കാറ്റഗറി നമ്പര്‍ 754/2022), ഫുള്‍ ടൈം ജൂനിയര്‍ ലാഗേജ് ടീച്ചര്‍ (അറബിക്ക്)എല്‍.പി.എസ്-10 എന്‍.സി.എ-എസ്.ടി (കാറ്റഗറി നമ്പര്‍ 166/2023), ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്ക്) (കാറ്റഗറി നമ്പര്‍ 702/2023) തസ്തികകളിലേക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ന് (നവംബര്‍ 29) രാവിലെ 8 ന് ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, ഒ.ടി.വി സര്‍ട്ടിഫിക്കറ്റ്, അസല്‍ തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
അധ്യാപക നിയമനം
വൈത്തിരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി ഇംഗ്ലീഷ്, യു.പി.എസ്.ടി തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ 2 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
വാകേരി ജി.വി.എച്ച്.എസ്സ്.എസ്സില്‍ ഒഴിവുളള എന്‍.പി.ടി ഫിസിക്‌സ് ജൂനിയര്‍ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ 4 ന് രാവിലെ 10 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04936 229296.