സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ് കേരള) വിവിധ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലേക്ക് എക്‌സിക്യൂട്ടീവ് , ഗ്രാജുവേറ്റ് ഇന്റേണ്‍ എന്നീ തസ്തികളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എക്‌സിക്യൂട്ടീവ് തസ്തികയില്‍ ഏഴ് ഒഴിവുകളിലേക്കും ഗ്രാജുവേറ്റ് ഇന്റേണ്‍ തസ്തികയില്‍ 6 ഒഴിവിലേക്കും അപേക്ഷിക്കാം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
എക്‌സിക്യൂട്ടീവ് തസ്തകിയിലേക്ക് ബിരുദവും 3 വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ എം.ബി.എ ബിരുദം ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. 25350 രൂപയാണ് പ്രതിമാസ വേതനം. അപേക്ഷകര്‍ക്ക് 40 വയസ്സ് കവിയാന്‍ പാടില്ല. ഗ്രാജുവേറ്റ് ഇന്റേണ്‍ തസ്തികയില്‍ പ്രതിമാസം 12500 രൂപയാണ് വേതനം. അപേക്ഷകര്‍ക്ക് 30 വയസ്സ് കവിയരുത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവരെ പരിഗണിക്കും. എഴുത്ത് പരീക്ഷ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ഡിസംബര്‍ 4 വരെ https://asapkerala.gov.in/careers എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.