വാക്ക് ഇന്‍ ഇന്റര്‍വ്യു
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വയനാട് ജില്ലാ കാര്യാലയത്തില്‍ ഗ്രാജുവേറ്റ് എഞ്ചിനീയറിങ്ങ് അപ്രന്റീസുമാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു ഡിസംബര്‍ 11 ന് രാവിലെ 11 നും കൊമേഴ്‌സ്യല്‍ അപ്രന്റീസുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്റര്‍വ്യു ഡിസംബര്‍ 12 ന് രാവിലെ 11 നും കല്‍പ്പറ്റ പിണങ്ങോട് റോഡിലുളള ജാസം കോംപ്ലക്‌സിലെ ജില്ലാ ഓഫീസില്‍ നടക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ബി.ടെക് (സിവില്‍, കെമിക്കല്‍, എന്‍വയോണ്‍മെന്റല്‍) യോഗ്യതയുള്ളവര്‍ക്ക് ഗ്രാജുവേറ്റ് എഞ്ചിനീയറിങ്ങ് അപ്രന്റീസിന് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അംഗീകൃത സര്‍വകലാശാല ബിരുദം ഡി.സി.എ, പി.ജി.ഡി.സി.എ തത്തുല്യ യോഗത്യതയുളളവര്‍ക്ക് കൊമേഴ്‌സ്യല്‍ അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കാം. 9000 രൂപ പ്രതിമാസം സ്റ്റെപ്പന്റ് ലഭിക്കും. ഒരു വര്‍ഷത്തേക്കാണ് പരിശീലനം. മുമ്പ് ബോര്‍ഡില്‍ അപ്രന്റിസ് പരിശീലനം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, മുന്‍ പരിചയ രേഖകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം. ഫോണ്‍ 04936 203013.
താത്ക്കാലിക നിയമനം
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എച്ച്.എം.സി മുഖേന സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്ന്‍, നഴ്‌സിങ് അസിസ്റ്റന്റ് തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കല്‍പ്പറ്റ നഗരപരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രായ പരിധി 40 വയസ്. ബന്ധപ്പെട്ട തസ്തികകളില്‍ യോഗ്യരായവര്‍ ഡിസംബര്‍ ആറിന് വൈകിട്ട് അഞ്ചിനകം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ അപേക്ഷ നല്‍കണം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഡിസംബര്‍ 10 ന് രാവിലെ 10 ന് സൂപ്രണ്ടിന്റെ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ – 04936 206768.