വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. പുതുതായി 16 രൂപ 50 പൈസയാണ് വര്‍ധന. പുതിയ നിരക്കുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഗാര്‍ഹിക പാചകവാതക വിലയില്‍ മാറ്റമില്ലെന്നത് ചെറിയ ആശ്വാസം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
തുടര്‍ച്ചയായ അഞ്ചാം മാസമാണ് വാണിജ്യ സിലിണ്ടര്‍ വിലയില്‍ വര്‍ധനവുണ്ടാവുന്നത്. അവസാന അഞ്ച് മാസത്തിനിടെ 173.50 രൂപയോളം വില കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ മാത്രം 62 രൂപയായിരുന്നു വര്‍ധന.
പുതിയ നിരക്കുപ്രകാരം 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് കേരളത്തില്‍ 1827 രൂപയാകും. ഡല്‍ഹിയില്‍ 1818 രൂപ, മുംബൈയില്‍ 1771 രൂപ, കോല്‍ക്കത്തയില്‍ 1927 രൂപ, ചെന്നൈയില്‍ 1980.50 രൂപ എന്നിവയാണ് വില. തുടര്‍ച്ചയായ വര്‍ധനവുകൾ വ്യാപാര മേഖലയിലും ബജറ്റുകളിലും സാരമായ ആഘാതം സൃഷ്ടിക്കുകയാണ്.