സംസ്ഥാനത്ത് എച്ച്.ഐ.വി. രോഗം വീണ്ടും ആശങ്കയുടെ കാരണമായി മാറുകയാണ്. പ്രത്യേകിച്ച് 19-25 വയസ്സുവരെയുള്ള ചെറുപ്പക്കാരിലാണ് പുതിയ കേസുകളുടെ വർധനവെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു ഇടവേളയോടെ കുറഞ്ഞിരുന്ന രോഗം വീണ്ടും ഉയർന്നുവരുന്നത് യുവജനങ്ങളിൽ മയക്കുമരുന്ന് ഉപയോഗവും അവബോധം കുറവുമാണ് പ്രധാന കാരണമെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
2010 മുതൽ 2020 വരെയുള്ള കാലയളവിൽ എച്ച്.ഐ.വി. കേസുകൾ വളരെ കുറവായിരുന്നിടത്ത് 2021 മുതൽ കണക്കുകൾ പുതുക്കപ്പെട്ടിരിക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നതും ഒരേ സിറിഞ്ച് പലരും ഉപയോഗിക്കുന്നതുമാണ് കേസുകൾ കൂടാനുള്ള പ്രധാന കാരണങ്ങൾ. ഒരേ സമയം പലരുമായുള്ള ലൈംഗിക ബന്ധവും രോഗത്തിന്റെ വ്യാപനത്തിന് കാരണമാകുന്നുവെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
ചെറുപ്പക്കാരിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സംസ്ഥാനത്ത് നിരവധി ബോധവത്കരണ കാമ്പെയിനുകൾ നടത്തപ്പെടുന്നു. എൻ.എസ്.എസ്.യും കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും ചേർന്നുള്ള ബോധവത്കരണ ശ്രമങ്ങൾ ഇതിനകം ആരംഭിച്ചതായി ബോധവത്കരണ വിഭാഗം ജോയിന്റ് ഡയറക്ടർ രശ്മി മാധവൻ അറിയിച്ചു.