സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ചില ഭാഗങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് പറയുന്നു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടത്തരം മഴ അനുഭവപ്പെടാം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കർണാടക തീരത്തിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദ്ദം ശക്തി പ്രാപിച്ച സാഹചര്യത്തിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഈ മേഖലകളിലേക്ക് മത്സ്യബന്ധനത്തിന് പോകുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിക്കുന്നു.
ലക്ഷദ്വീപ് പ്രദേശത്ത് ശക്തമായ കാറ്റിനുള്ള സാധ്യതയും മണിക്കൂറിൽ 55 കിലോമീറ്റർ വരെ കാറ്റിന്റെ വേഗതയുണ്ടാകാമെന്നതിനാൽ നാളേവരെ മത്സ്യബന്ധനം പൂർണമായി ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.