സംസ്ഥാനത്ത് നേരിയ ഇടിവിന് ശേഷമുണ്ടായ ചാഞ്ചാട്ടങ്ങള്‍ക്കു പിന്നാലെ സ്വര്‍ണവില വീണ്ടും ഉയരുകയാണ്. ഇന്ന് പവന് 80 രൂപ കൂടി 57,120 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധനവ് രേഖപ്പെടുത്തി ഒരു ഗ്രാമിന്റെ വില 7,140 രൂപയായി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മുൻപുള്ള രണ്ടു ആഴ്ചകള്‍ക്കിടയില്‍ 3,500 രൂപയുടെ വലിയ ഇടിവിന് ശേഷം സ്വര്‍ണവില മെല്ലെ തിരിച്ചുകയറിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പവന് ഏകദേശം 560 രൂപയുടെ കൂടിവരും കുറയലുകളും രേഖപ്പെടുത്തിയ ശേഷമാണ് ഇന്നലെയും ഇന്നും പുതിയ വര്‍ധനവ് അനുഭവപ്പെട്ടത്. അന്താരാഷ്ട്ര വിപണിയും ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വര്‍ണവിലയെ കാര്യമായി ബാധിക്കുന്നതായി വിദഗ്ധര്‍ വിലയിരുത്തുന്നു.