4 വർഷ ബിരുദ പരീക്ഷ:വിദ്യാർഥികൾ ആശങ്കയിൽ

കാലിക്കറ്റ് സർവകലാശാലയിലെ നാല് വർഷ ബിരുദ പദ്ധതിയുടെ പരീക്ഷകളില്‍ സിലബസിന് പുറത്തുള്ള ചോദ്യങ്ങള്‍ വിവാദത്തില്‍. ചരിത്ര പഠനവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന പരീക്ഷകളില്‍ വന്ന ചോദ്യങ്ങള്‍ മിക്കതും സിലബസിനോട് യാതൊരു ബന്ധവുമില്ലാത്തതാണെന്ന് വിദ്യാർഥികളും അധ്യാപകരും പരാതി ഉയര്‍ത്തി. സിലബസിന് പുറത്ത് നിന്നുള്ള ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടതോടെ പരീക്ഷകളുടെ നിഷ്പക്ഷതയെ കുറിച്ച് ആശങ്ക പടർന്നിരിക്കുകയാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

തിങ്കളാഴ്ച നടന്ന ഇൻട്രൊഡക്ഷൻ ടു ഹിസ്റ്റോറിക്കൽ ടൂറിസം, വ്യാഴാഴ്ച നടന്ന ഹിസ്റ്റോറിക്കൽ ടൂറിസം ഇൻ ഇന്ത്യ എന്നീ പരീക്ഷകളിലാണ് ചോദ്യപത്രങ്ങളുടെ ഗൗരവതരമായ പിഴവുകൾ കണ്ടെത്തിയത്. പ്രത്യേകിച്ച് വ്യാഴാഴ്ച നടന്ന പരീക്ഷയില്‍ 95 ശതമാനം ചോദ്യങ്ങളും സിലബസിന് പുറത്തായിരുന്നു. അതേസമയം, മുമ്പ് നടന്ന പരീക്ഷകളിലെ ചില ചോദ്യങ്ങള്‍ അതേപടി ആവർത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

വിദ്യാർഥികളുടേയും അധ്യാപകരുടേയും പരാതി പരിഗണിച്ച് ചോദ്യപത്രമൊരുക്കുന്ന പ്രക്രിയയില്‍ അന്വേഷണം ആവശ്യപ്പെട്ട് സർവകലാശാല അധികൃതരോട് അധ്യാപക സംഘടനയും വിദ്യാർഥി സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version