വയനാട് ജില്ലയിലെ വ്യത്യസ്ത ജോലി ഒഴിവുകൾ നോക്കാം

കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ നിയമനം
വയനാട് ജില്ലയിലെ കുടുംബശ്രീ മിഷനില്‍ നിലവില്‍ ഒഴിവുള്ള ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അയല്‍ക്കൂട്ട അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 20 നും 35 നും മദ്ധ്യേ പ്രായമുള്ളവരും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും (എം.എസ്.ഓഫീസ്) നേടിയവരായിരിക്കണം. ആശ്രയ കുടുംബാംഗം, ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. എം.ഐ.എസ് ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്കാണ് അപേക്ഷ നല്‍കേണ്ടത്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ kudumbashree.org എന്ന വെബ് സൈറ്റില്‍ നിന്നോ ലഭിക്കും. ഡിസംബര്‍ 20 വൈകീട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. പരീക്ഷാഫീസായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, വയനാട് ജില്ലയുടെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം നല്‍കണം. വിദ്യാഭ്യാസ യോഗ്യത, പ്രായം, ആശ്രയ കുടുംബാംഗം, ഭിന്നശേഷി, ട്രാന്‍സ്‌ജെന്റര്‍, എസ്.സി, എസ്.ടി എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്ളടക്കം ചെയ്യണം. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്,2-ാം നില, പോപ്പുലര്‍ ,ബില്‍ഡിംഗ്‌സിവില്‍ സ്റ്റേഷന് എതിര്‍ വശം,കല്‍പ്പറ്റ നോര്‍ത്ത്,പിന്‍കോഡ് 673122 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയക്കാം. ഫോണ്‍ 04936 299370, 04936206589.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിയമനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഡോക്ടര്‍, യോഗ്യത (എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍) എന്‍.ആര്‍.സി സൂപ്പര്‍വൈസര്‍, (ജി.എന്‍.എം, ബി.എസ്.സി നഴ്‌സിങ്ങ്, കെ.എന്‍.സി രജിസ്‌ട്രേഷന്‍, 15 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം.) സ്റ്റാഫ് നേഴ്‌സ് (ജി.എന്‍.എം, ബി.എസ്.സി നഴ്‌സിങ്ങ്, കെ.എന്‍.സി രജിസ്‌ട്രേഷന്‍). കുക്ക് (എട്ടാം തരം, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മാത്രം), ഫിസിയോ തൊറാപ്പിസ്റ്റ് (ബി.പി.ടി, എം.പി.ടി), വനിതാ ഫിറ്റ്‌നസ് ട്രെയിനര്‍ ( ഫിറ്റ്‌നസ് ട്രെയിനര്‍ സര്‍ട്ടിഫിക്കേഷന്‍, വനിതകള്‍ മാത്രം). ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ സഹിതം ഡിസംബര്‍ 11 ന് രാവിലെ 10 ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ഫോണ്‍ 04936 270604, 7736919799

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version