സംസ്ഥാനത്ത് വാഹന അപകടങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിന് ഉന്നതതല യോഗം ഇന്ന് ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേരും. അപകടങ്ങൾക്ക് കാരണമായ സാഹചര്യങ്ങൾ വിലയിരുത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്ന ഈ യോഗത്തിൽ വിവിധ വകുപ്പുകളുടെ പ്രാതിനിധ്യം ഉറപ്പാക്കും. വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന യോഗത്തിൽ, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, റോഡ് സുരക്ഷാ അതോറിറ്റി, ദേശീയപാത അതോറിറ്റി, KSTP, PWD ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
അപകട പരമ്പര അവസാനിപ്പിക്കാൻ പൊലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ സംയുക്ത പരിശോധനയും ഇന്ന് മുതൽ ആരംഭിക്കും. ഈ പരിശോധന ജനുവരി 16 വരെ നീളുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സ്പീഡ് റഡാറുകൾ, ആൽക്കോമീറ്ററുകൾ എന്നിവ ഉപയോഗപ്പെടുത്തി എല്ലാ ഹൈവേ പൊലീസ് വാഹനങ്ങളും 24 മണിക്കൂറും പ്രവർത്തനക്ഷമമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.