ബഹിരാകാശ യാത്രകളിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ പങ്കുവെയ്ക്കുന്നതില്‍ സുനിത വില്യംസ് എന്നും ശ്രദ്ധ നേടുന്ന താരമാണ്. ക്രിസ്തുമസ് മുന്നോടിയായി ബഹിരാകാശ നിലയത്തില്‍ നിന്ന് സാന്റാക്ലോസിന്റെ രൂപത്തിൽ സുനിതയും സഹയാത്രികനായ ഡോൺ പെടിറ്റും ആഹ്ലാദദായകമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. “മറ്റൊരു ദിവസം” എന്ന അടിക്കുറിപ്പോടെ നാസ ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു. ഇരുവരും സാന്റാക്ലോസിന്റെ തൊപ്പി അണിഞ്ഞ് പുഞ്ചിരിച്ചുനിൽക്കുന്ന ചിത്രം ക്രിസ്തുമസിന്റെ സ്‌പിരിറ്റും സന്തോഷവും വിളിച്ചോതുകയാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
നാസയുടെ ഡ്രാഗൺ പേടകത്തിലൂടെ ക്രൂവിന് വേണ്ടിയുള്ള സാധനങ്ങളും ക്രിസ്തുമസ് സമ്മാനങ്ങളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ ആഘോഷം. കൂടാതെ കൊളംബസ് ലബോറട്ടറിയില്‍ വെച്ച് ഹാം റേഡിയോ വഴി സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സുനിതയുടെ ചിത്രവും ശ്രദ്ധേയമാണ്.
മുന്‍പും ‘താങ്ക്സ്‌ഗിവിംഗ്’ ആഘോഷമാക്കിയ സുനിത വില്യംസിന്റെ വീഡിയോ വലിയ സ്വീകാര്യത നേടിയിരുന്നു. 2024 ജൂണില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിലൂടെ ഐഎസ്എസില്‍ എത്തിയ സുനിതയും സംഘവും ദീർഘകാലം മൈക്രോഗ്രാവിറ്റിയില്‍ കഴിഞ്ഞ് പരീക്ഷണങ്ങള്‍ നടത്തുകയാണ്. പേടകത്തിലെ സാങ്കേതിക തകരാറുകളിലൂടെയുള്ള ഈ ദൗത്യത്തിന് 2025 ഏപ്രില്‍ മാസമായാണ് മടങ്ങിവരവ് നിശ്ചയിച്ചിരിക്കുന്നത്.
അപ്രതീക്ഷിത നീട്ടലുകളിലൂടെ നേരിടേണ്ടി വന്ന വെല്ലുവിളികളെ മാറ്റി നിര്‍ത്തി, സുനിതയും സംഘവും നടത്തിയ ഈ ദൗത്യവും ആഘോഷങ്ങളും ബഹിരാകാശത്തിലേയും ഭൂമിയിലേയും ജനങ്ങള്‍ക്ക് പ്രചോദനമാണ്.