തിരുവനന്തപുരത്തടക്കമുള്ള ചില പ്രദേശങ്ങളില്‍ മുണ്ടിനീര് (മംപ്‌സ്) വ്യാപനത്തില്‍ ഉയര്‍ന്ന റിപ്പോര്‍ട്ടുകള്‍, രക്ഷിതാക്കളേയും അദ്ധ്യാപകരേയും ആശങ്കയിലാക്കുന്നു. വൈറസ് വായുവിലൂടെ പകരുന്നതിനാല്‍ രോഗം ആശുപത്രികളിലെ ഡോക്ടര്‍മാരില്‍ വരെ വ്യാപിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ രണ്ടു ഡോക്ടര്‍മാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഈ അവസ്ഥയ്ക്ക് കാലാവസ്ഥാ വ്യതിയാനവും വൈറസിന്റെ പുതിയ വകഭേദവും പ്രധാന കാരണം എന്നാണ് വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടുത്ത ഇടപഴകല്‍ രോഗ വ്യാപനത്തിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. പനി, തൊണ്ടവേദന, ചുമ, വയറുവേദന, പുറംവേദന, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടേണ്ടതാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു. തല്‍ക്കാലം നിലവിലുള്ള മംപ്‌സ്-മീസില്‍സ്-റുബെല്ല (എം.എം.ആര്‍) വാക്‌സിന്‍ കഴിഞ്ഞ എട്ടുവര്‍ഷമായി നല്‍കിയിട്ടില്ലെന്നതാണ് രോഗവ്യാപനത്തിന് പിന്നിലുള്ള പ്രധാന കാരണം.
മുന്ദിനീര്: എങ്ങനെ പകരുന്നു?
- ഉമിനീര്‍ ഗ്രന്ഥിയിലുണ്ടാകുന്ന വീക്കാണിത്.
- തുമ്മല്‍, ചുമ, ഭക്ഷണ പാത്രങ്ങള്‍ ഉപയോഗിക്കല്‍ തുടങ്ങിയവ വൈറസ് പകരാന്‍ ഇടയാക്കും.
- രോഗം ബാധിച്ചാല്‍ അഞ്ച് ദിവസത്തെ ഒറ്റപ്പെടല്‍ അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
ശ്രദ്ധയും മുൻകരുതലുകളും രോഗവ്യാപനത്തിന് തടയിടാന്‍ ഏറെ സഹായകരമാകും.