സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെ 109 തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം

പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) 109 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനങ്ങൾ പുറത്തിറക്കുന്നു. സെക്രട്ടേറിയറ്റ്, പിഎസ്‌സി, ഓഡിറ്റ് വകുപ്പുകൾ, ഹയർ സെക്കൻഡറി ടീച്ചർ, ഹൈസ്കൂൾ ടീച്ചർ (മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഗണിതം, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്) എന്നിവയുള്‍പ്പെടെ നിരവധി തസ്തികകൾ ഈ മാസം 31നകം ഗസറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 29 ആണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

തദ്ദേശസ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ, ഡ്രാഫ്റ്റ്സ്മാൻ/ ഓവർസിയർ, മരാമത്ത് വകുപ്പിൽ എൻജിനീയറിങ് അസിസ്റ്റന്റ്, വനിതാ പൊലീസ് കോൺസ്റ്റബിൾ, ഇന്ത്യ റിസർവ് ബറ്റാലിയനിൽ കോൺസ്റ്റബിൾ തുടങ്ങിയ തസ്തികകളും ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുന്നു.

ഒഴിവ് റിപ്പോർട്ട് ചെയ്യാത്തതിനാൽ കെഎഎസിന്റെ രണ്ടാമത്തെ വിജ്ഞാപനം ഇതുവരെ തയ്യാറാക്കാത്തതായും പിഎസ്സി അറിയിച്ചു. ഡിസംബർ 31നകം വിജ്ഞാപനം ഇറങ്ങിയില്ലെങ്കിൽ പ്രായപരിധി പിന്നിടുന്നവർക്ക് ഈ അവസരം നഷ്ടമാകുമെന്ന് തർജ്ജമിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version