വയനാട്ടിലെ അനധികൃത റിസോർട്ടുകൾക്കെതിരെ നടപടി; പൊളിക്കൽ ഉത്തരവ്

അമ്ബുകുത്തിയും എടക്കല്‍ മലനിരകളും ഉള്‍പ്പെടുന്ന മേഖലയില്‍ അനധികൃത റിസോർട്ടുകള്‍ പൊളിച്ചുനീക്കാൻ സബ് കലക്ടറുടെ ഉത്തരവ്. സുല്‍ത്താൻ ബത്തേരി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് തീരുമാനം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

മേഖലയിലെ ഏഴ് റിസോർട്ടുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ മേഖല ഉരുള്‍പൊട്ടൽ സാധ്യതയുള്ള പ്രദേശമായതിനാൽ പ്രദേശത്തെ പ്രകൃതിദത്ത നീരുറവകളും മറ്റ് പരിസ്ഥിതി ഘടകങ്ങളും തടസപ്പെടുത്തുന്നതായി കണ്ടെത്തിയിരുന്നു. റിസോർട്ടുകള്‍ പൊളിച്ചുനീക്കുന്നതിനുള്ള ഉത്തരവ് ജില്ല ജിയോളജിസ്റ്റ് ഉൾപ്പെടുന്ന പ്രത്യേക സംഘത്തിന് 15 ദിവസത്തിനകം നടപ്പിലാക്കാനും വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

സെപ്റ്റംബർ മാസത്തിൽ നടന്ന ജില്ല വികസന സമിതി യോഗത്തിൽ ഈ വിഷയം ചർച്ചയാക്കിയതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ ജില്ലാ ഭരണകൂടം ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. ഉരുള്‍പൊട്ടൽ അപകടം ഉണ്ടാകുമെങ്കിൽ ഇത് താഴ് വാരത്തെ കുടുംബങ്ങൾക്കുള്ള വലിയ ഭീഷണിയാണെന്ന് പരിശോധന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version