ആരെയും അറിയിക്കാതെ അമ്മയുടെ മൃതദേഹം മറവു ചെയ്യാൻ ശ്രമം; മകന്റെ പ്രവൃത്തിയിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ

കൊച്ചി: അമ്മയുടെ മരണത്തെച്ചൊല്ലി ദുരൂഹത ഉയരുന്നതിനിടെ വീട്ടുമുറ്റത്ത് മറവുചെയ്യാന്‍ ശ്രമിച്ച മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ വെണ്ണലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. 70 വയസ്സുള്ള അല്ലിയുടെ മൃതദേഹം മറവുചെയ്യാൻ കുഴിയെടുത്ത മകൻ പ്രദീപ് (50) ആണ് കസ്റ്റഡിയിൽ ആകുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റിയതായി പാലാരിവട്ടം പൊലീസ് അറിയിച്ചു. വീട്ടുമുറ്റത്ത് കുഴിയെടുത്ത് മറവുചെയ്യാൻ ശ്രമിക്കുന്നതുകണ്ട അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.

പ്രദീപ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ പ്രദീപ് അമ്മയുമായി മരുന്ന് വാങ്ങാൻ പുറത്ത് പോയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അയൽവാസികളുടെ മൊഴി പ്രകാരം ബുധനാഴ്ച രാത്രിയും വീട്ടിൽനിന്ന് ബഹളം കേട്ടിരുന്നു.

ആകെന്നും മദ്യപിച്ച്‌ വീട്ടിൽ പ്രശ്നമുണ്ടാക്കാറുണ്ടായിരുന്ന പ്രദീപ് അമ്മ മരിച്ചതോടെ അടിയന്തരമായി കുഴിച്ചിടാൻ ശ്രമിച്ചുവെന്ന് പൊലീസിനോട് വ്യക്തമാക്കി. മരണകാരണം വ്യക്തമാക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version