ന്യൂഡൽഹി: 2024 ലെ തെരഞ്ഞെടുപ്പിനായി സംയുക്ത പാർലമെന്ററി സമിതി രൂപീകരിച്ചു. ബി.ജെ.പിയുടെ പിപി ചൗധരി അധ്യക്ഷത വഹിക്കുന്ന ഈ സമിതിയിൽ 31 അംഗങ്ങൾ ഉൾപ്പെടുന്നു, ഇതിൽ കോൺഗ്രസിന്റെ പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ 21 പേർ ലോക്‌സഭയിൽ നിന്നാണ്, 10 പേർ രാജ്‌സഭയിൽ നിന്നാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഇതിന് പുറമെ, അനുരാഗ് ഠാക്കൂർ, പർഷോത്തം രൂപാല, ഭർതൃഹരി മഹ്‌താബ്, അനിൽ ബലൂനി, സിഎം രമേഷ് തുടങ്ങിയ മുൻ കേന്ദ്രമന്ത്രിമാരും, മനീഷ് തിവാരിയു, ശിവസേനയുടെ ശ്രീകാന്ത് ഷിൻഡെ, സമാജവാദി പാർട്ടിയുടെ ധർമേന്ദ്ര യാദവ്, ഡിഎംകെയുടെ ടിഎം സെൽവഗണപതി, എൻസിപി അംഗം സുപ്രിയ സുലെ എന്നിവരും സമിതിയിലുണ്ട്.
രാജ്യസഭാ അംഗങ്ങളുടെ പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന.