ക്രിസ്തുമസ്-പുതുവത്സരാഘോഷടനുബന്ധിച്ച് അന്തര്‍ സംസ്ഥാന ഫോഴ്‌സിന്റെ സംയുക്ത സഹകരണത്തോടെ പരിശോധന ശക്തമാക്കാൻ ജില്ലാതല ജനകീയ സമിതി യോഗം തീരുമാനിച്ചു. വ്യാജമദ്യത്തിന്റെ ഉപഭോഗം, കടത്ത്, വില്‍പന എന്നിവ ജനകീയ പങ്കാളിത്തത്തോടെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി രൂപീകരിച്ച ജില്ലാതല ജനകീയ സമിതി യോഗം എ.ഡി.എം കെ. ദേവകിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
താലൂക്ക്തല ജനകീയ കമ്മിറ്റികള്‍ കാര്യക്ഷമമാക്കി കമ്മിറ്റി മുഖേന പരാതികള്‍ പരിശോധിക്കും. ക്രിസ്തുമസ്-പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപഭോഗ പാർട്ടികൾ നിരീക്ഷിച്ച് നടപടി സ്വീകരിക്കാൻ എ.ഡി.എം കെ ദേവകി നിർദേശം നൽകി. ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 2024 സെപ്തംബര്‍ മുതല്‍ ഡിസംബര്‍ 17 വരെ 1537 റെയ്ഡുകളും പോലീസ്, ഫോറസ്റ്റ്, റവന്യു വകുപ്പുകള്‍ സംയുക്തമായി 93 പരിശോധനകളും നടത്തി.12000 വാഹനങ്ങള്‍ പരിശോധിച്ചു. 199 അബ്കാരി കേസുകളും 147 എന്‍.ഡി.പി.എസ് കേസുകളും 703 കോട്പ കേസുകളും രേഖപ്പെടുത്തി . കോട്പ കേസുകളില്‍ പിഴയായി 1,40,600 രുപ ഈടാക്കി. അബ്കാരി കേസില്‍ 179 പ്രതികളെയും എന്‍.ഡി.പി.എസ് കേസുകളില്‍ 155 പ്രതികളെയും അറസ്റ്റ് ചെയ്തു. തൊണ്ടി മുതലായി 740 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 19 ലിറ്റര്‍ അന്യ സംസ്ഥാന മദ്യം, 8 ലിറ്റര്‍ ബിയര്‍, 560 ലിറ്റര്‍ വാഷ്, 153 ലിറ്റര്‍ കള്ള്, 16 ലിറ്റര്‍ ചാരായം, 65 ലിറ്റര്‍ അരിഷ്ടം 9.286 കി.ഗ്രാം കഞ്ചാവ്, 20 കഞ്ചാവ് ചെടികള്‍, 2 കഞ്ചാവ് ബീഡി, 397 ഗ്രാം മെത്താംഫീറ്റാമിന്‍, 276 ഗ്രാം മാജിക്ക് മഷ് റും, 8 ഗ്രാം എം.ഡി.എം.എ, 1.006 ഗ്രാം ഹാഷിഷ് ഓയില്‍, 6.56 ഗ്രാം ചരസ്, 18 കി. ഗ്രാം പുകയില ഉത്പന്നങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. വിവിധ കേസുമായി ബന്ധപ്പെട്ട്
22,500 രൂപയും പിടിച്ചെടുത്തു. അബ്കാരി, എന്‍.ഡി.പി.എസ് കേസുകളിലായി 16 വാഹനങ്ങളും പിടികൂടി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനകീയ സമിതി യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജിമ്മി ജോസഫ്, നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ജോഷി ജോസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.റഷീദ് ബാബു, എക്‌സൈസ്, പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി, ജനകീയ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.