കുടുംബങ്ങൾക്ക് സ്വന്തമായ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ പുതിയ പദ്ധതി കേന്ദ്രസർക്കാരിൽ നിന്ന്. ഒരു രൂപയുടെ ഈടുമില്ലാതെ വീടു വയ്ക്കാനുള്ള വായ്പ നൽകുന്ന പദ്ധതിക്ക് തുടക്കം. ആധുനിക നഗരവാസത്തിനും ഭവനവിതരണത്തിനും ഊന്നൽ നൽകി കേന്ദ്ര സർക്കാർ ജനങ്ങൾക്ക് പ്രത്യേക വായ്പാ സവിശേഷതകൾ ഒരുക്കുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
20 ലക്ഷം രൂപ വരെ വീട്ടുവായ്പ നൽകുന്ന ഈ പദ്ധതിയിൽ, അഭാവം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആവശ്യമായ ധനസഹായം ലഭിക്കും. ഈടില്ലാതെ വായ്പ നൽകുന്നതും കുറഞ്ഞ ഡോക്യൂമെന്റേഷൻ മാത്രമേ ആവശ്യമായിട്ടുള്ളതുമാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷതകൾ. 30 വർഷം വരെ തിരിച്ചടവിനുള്ള സൗകര്യവും വ്യവസ്ഥയിലുണ്ട്.
വസ്തു രേഖകളോ സ്ഥിരവരുമാന രേഖകളോ ഇല്ലാത്തവർക്ക് വീടുവാങ്ങാനുള്ള ധനസഹായം ഉറപ്പാക്കുന്നതാണ് പദ്ധതി ലക്ഷ്യം. പലിശ സബ്‌സിഡി ഉൾക്കൊള്ളുന്ന നഗര ഭവന പദ്ധതിക്ക് തുടക്കമിടുമെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ വായ്പാ പദ്ധതി പ്രവർത്തനക്ഷമമാകുന്നത്.