വിലയിലെ മാറ്റങ്ങൾ കൊണ്ടുവരുന്ന പുതിയ തീരുമാനങ്ങളുമായി ജിഎസ്ടി കൗണ്‍സിലിന്റെ 55-ാമത് യോഗം നിർമലാ സീതാരാമന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം നടന്നു. പോഷകസമൃദ്ധമായ അരി മുതൽ ജനിതക ചികിത്സയും സംരക്ഷണ സംവിധാനം വരെ വിവിധ മേഖലകളിലെ നികുതി നിരക്കുകളിലാണ് മാറ്റം കൊണ്ടുവന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വില കുറയുന്നവ:
- ഫോർട്ടിഫൈഡ് റൈസ്: പോഷകസമൃദ്ധമായ ഈ അരിക്ക് ജിഎസ്ടി നിരക്ക് 5 ശതമാനമാക്കി കുറച്ചു.
- ജീൻ തെറാപ്പി: ജീവൻരക്ഷാ ചികിത്സയിലേക്ക് നികുതിയിളവ്.
- സൗജന്യ ഭക്ഷണം: പാവപ്പെട്ടവർക്കായി തയ്യാറാക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് 5 ശതമാനം നികുതിയൊഴിവ്.
- LRSAM നിര്‍മാണം: ദീർഘദൂര മിസൈല്‍ നിര്‍മാണത്തിനാവശ്യമായ ഉപകരണങ്ങൾക്ക് നികുതിയിളവ്.
- കുരുമുളക്, ഉണക്കമുന്തിരി: കർഷകരിൽ നിന്നുള്ള വിതരണത്തിന് നികുതി ഒഴിവാക്കുന്നു.
വില കൂടുന്നവ:
- പഴയ വാഹനങ്ങള്‍: ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ 18% ജിഎസ്ടി.
- റെഡി-ടു-ഈറ്റ് പോപ്കോൺ: പാക്കറ്റിലുള്ളവയ്ക്ക് 12% നികുതി.
- കോൺക്രീറ്റ് കട്ടകൾ: ഫ്ലൈ ആഷ് കോൺക്രീറ്റിന് 12% ജിഎസ്ടി.
പ്രധാന നിര്‍ദ്ദേശങ്ങള്‍:
വായ്പ പിഴത്തുകയ്ക്ക് ജിഎസ്ടി ഒഴിവാക്കലും ഐജിഎസ്ടിയില്‍ കൃത്യത കൊണ്ടുവരലുമാണ് കൗണ്‍സിലിന്റെ മറ്റ് നിർദേശങ്ങൾ.