പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് അനുബന്ധമായി സന്ധ്യാ തിയേറ്ററിന് മുന്നില്‍ ഉണ്ടായ തിരക്കിലും തിക്കിലുംപെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ പൊലീസ് പുറത്തുവിട്ടു. പുതിയ സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, അല്ലു അര്‍ജുന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരക്ക് നിയന്ത്രിക്കുന്നതില്‍ ഗൗരവകുറവായിരുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
50ഓളം സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നിട്ടും ജനക്കൂട്ടം നിയന്ത്രിക്കാതെ മോശമായ പെരുമാറ്റം കാഴ്ചവെച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. സന്ധ്യാ തിയേറ്ററിന് സമീപം തിരക്കില്‍പ്പെട്ട ഒരു സ്ത്രീ മരിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അല്ലു അര്‍ജുന്റെ മാനേജര്‍ക്ക് അറിയിച്ചിരുന്നു. സംഭവം നടന്‍ അറിഞ്ഞിരുന്നുവോ എന്നത് പൊലീസ് അന്വേഷണത്തിന് വിധേയമാകുമ്പോള്‍, അല്ലു അര്‍ജുന്‍ ഇതുസംബന്ധിച്ച് ഒന്നും അറിയില്ലെന്ന നിലപാടിലാണ്.
സുരക്ഷാ വീഴ്ചയിലും സ്ത്രീയുടെ മരണത്തിലും നടന്റെ പങ്കിനെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ തേടി പൊലീസ് അന്വേഷണം തുടരുകയാണ്.