തെരുവു നായ്ക്കളില്‍ ‘കനൈന്‍ ഡിസ്റ്റംബര്‍’; വളര്‍ത്തുനായ്ക്കള്‍ക്കും അപകടം? വിവരം അറിയാം

തമിഴ്നാട് അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലായി തെരുവുനായ്ക്കളിൽ കനൈൻ ഡിസ്റ്റംബർ രോഗം വ്യാപകമാകുകയാണ്. വിറയലും തെന്നിത്തെന്നിയുള്ള നടത്തവും ഉൾപ്പെടുന്ന രോഗലക്ഷണങ്ങൾ പ്രകടമാകുന്ന നായ്ക്കൾ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നു. പാരാമീക്സോ വൈറസ് വിഭാഗത്തിൽപ്പെട്ട വൈറസാണ് രോഗകാരി. മനുഷ്യരിലേക്ക് രോഗം പകരില്ലെങ്കിലും വളർത്തുനായ്ക്കൾക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ലക്ഷണങ്ങളും പ്രതിരോധവും:
മൂന്നു മുതൽ ആറുദിവസത്തിനുള്ളിൽ പനി, വിശപ്പില്ലായ്മ, വയറിളക്കം, കണ്ണിലും മൂക്കിലും നിന്ന് സ്രവം തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടും. രോഗം ബാധിച്ച നായ്ക്കളിൽ ഭക്ഷണം കഴിക്കാതെയായി ദഹനസംബന്ധമായ അസുഖങ്ങൾ മൂലം മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.

പ്രതിരോധന മാർഗങ്ങൾ:
നിരവധി നായ്ക്കളുടെ ജീവൻ രക്ഷിക്കാൻ കൃത്യമായ വാക്സിനേഷനാണ് പ്രധാന മാർഗം. വാക്സിനേഷൻ ആരംഭിച്ച് ഒരു മാസത്തിനുശേഷം ബൂസ്റ്റർ ഡോസ് നൽകുകയും തുടർന്ന് ഓരോ വർഷവും കുത്തിവെപ്പ് തുടരുകയും വേണം. സർക്കാർ മൃഗാശുപത്രികളിൽ സൗജന്യ കുത്തിവെപ്പില്ലെങ്കിലും സ്വകാര്യ മൃഗചികിത്സകേന്ദ്രങ്ങളിൽ ചികിത്സ ലഭ്യമാണ്.

വൈറസ് ബാധയുടെ അതിവേഗ വ്യാപനം തടയാൻ തെരുവുനായ്ക്കളുടെ സംരക്ഷണത്തിനുള്ള നടപടികൾ ശക്തമാക്കുകയാണ് സമയംചെയ്യേണ്ടതെന്നും മൃഗസംരക്ഷണവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version