കർണാടകയിലേക്ക് കെഎസ്‌ആർടിസി നടത്തുന്ന അന്തർസംസ്ഥാന സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ വർധനവാണ് പ്രഖ്യാപിച്ചത്. കർണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ടിക്കറ്റ് നിരക്ക് ഉയർത്തിയതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ നിരക്കും മാറ്റം വരുന്നത്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള കരാറനുസരിച്ച് ടിക്കറ്റ് നിരക്കുകൾ ഏകീകൃതമാക്കാനാണ് തീരുമാനം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കർണാടക സർക്കാർ ബസ് ചാർജുകൾ 15 ശതമാനം വർധിപ്പിച്ചതായി മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇന്ധന വില വർധനവും ജീവനക്കാരുടെ വേതന ചെലവും ഉൾപ്പെടെയുള്ള പ്രവർത്തന ചെലവിലെ വർധനവാണ് ഈ നടപടി പ്രേരിപ്പിച്ചതെന്ന് നിയമമന്ത്രി എച്ച്.കെ പാട്ടീൽ അറിയിച്ചു.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനും അനുബന്ധ ബസ് സേവന ഏജൻസികളും പുതിയ നിരക്ക് ഉടൻ പ്രാബല്യത്തിൽ വരുത്തും. ഡീസൽ വിലയുമായി ബന്ധപ്പെട്ട് 2015 ജനുവരി 10ന് ശേഷം ഈ മാർഗത്തിൽ ഇതാദ്യമായാണ് നിരക്ക് വർധനവെന്നാണ് അധികൃതരുടെ വിശദീകരണം. പുതിയ നിരക്കിൽ യാത്രക്കാർക്കുണ്ടാകുന്ന പ്രതിസന്ധിയെ കുറിച്ച് നിരവധി പ്രതികരണങ്ങൾ ഉയർന്നുവെങ്കിലും നടപടി അനിവാര്യമാണെന്നാണ് സർക്കാരിന്റെ നിലപാട്.