മാനന്തവാടി: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. ബിസ്‌മില്ല, സിറ്റി, ബ്രഹ്മഗിരി ഹോട്ടലുകളിൽ നിന്നാണ് ഭക്ഷണം പിടിച്ചെടുത്തത്. വൃത്തിഹീനമായി സൂക്ഷിച്ച ഭക്ഷണ വസ്തുക്കൾ പരിശോധനയ്ക്കിടെ കണ്ടെത്തി ഉടമകൾക്ക് നോട്ടീസ് നൽകി. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc