സംസ്ഥാനത്തിന്റെ റവന്യു വരുമാനം ശമ്പളത്തിനും കടമടക്കാനും ഒഴുകുന്നു

കേരളത്തിന്റെ 2023-24 സാമ്പത്തിക വർഷത്തെ ആകെ റവന്യു വരുമാനം 1,24,486 കോടി രൂപയാണെന്ന് സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിൽ 73.4 ശതമാനം വരെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും കടപലിശ അടയ്ക്കാനും ചെലവഴിക്കപ്പെടുന്നു. മാത്രമല്ല, റവന്യു കമ്മി 18,140 കോടി രൂപയെത്തിയതും സംസ്ഥാനത്തിന്റെ സാമ്പത്തിക ദൗർബല്യം തെളിയിക്കുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 38,573 കോടി രൂപ ശമ്പള ഇനത്തിൽ ചെലവഴിച്ചപ്പോൾ, പെൻഷൻ നൽകാൻ 27,106 കോടി രൂപ വിനിയോഗിച്ചു. 3.4 കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് 10 ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഈ ചെലവ് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കർശന സമ്മർദത്തിലാക്കുന്നുവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

റവന്യു വരുമാനത്തിന്റെ 41 ശതമാനം നികുതി വരുമാനമായും 7 ശതമാനം നികുതിയേതര വരുമാനമായും ലഭിക്കുന്നുണ്ടെങ്കിലും, കേന്ദ്ര സർക്കാർ കടം നൽകുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സംസ്ഥാനത്തിന് കടം വാങ്ങൽ കാര്യമായി കുറയ്ക്കാൻ ഇടയാക്കി. ബജറ്റിൽ 51,856 കോടി രൂപ കടം വാങ്ങാൻ ലക്ഷ്യമിട്ടിരുന്നുവെങ്കിലും, 35,020 കോടി രൂപ മാത്രമാണ് കഴിഞ്ഞ വർഷം സമ്പാദ്യമായത്.

ഈ ഉയർന്ന ചെലവിനെയും റവന്യു കുറവിനെയും പരിഹരിക്കാൻ ദീർഘകാല സമ്പദ്‌വ്യവസ്ഥാ പരിഷ്‌കരണങ്ങൾ അനിവാര്യമാണെന്ന് സാമ്പത്തിക വിദഗ്ധർ നിർദ്ദേശിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version