20 വർഷത്തിലേറെ പഴക്കമുള്ള കരിന്തിരിക്കടവ് പാലം ഇപ്പോൾ അപകടാവസ്ഥയിൽ. പാലത്തിന്റെ മധ്യഭാഗം കുഴിഞ്ഞ് നിലയുണ്ട്, തൂണുകൾക്ക് ബലക്ഷയം സംഭവിച്ചിരിക്കുകയാണെന്ന് കാണിക്കുന്നു. കൂടാതെ, കൈവരികൾ തുരുമ്പിച്ചു തകർന്നതിനൊപ്പം, വശങ്ങളിലെ ഭിത്തികളും തകർന്നുകിടക്കുകയാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
രണ്ടുവർഷം മുമ്പ് പാലത്തിലേക്കുള്ള റോഡിന്റെ വീതി കൂട്ടിയിരുന്നെങ്കിലും പാലവും സമീപവുമുള്ള 100 മീറ്ററോളം റോഡ് പഴയ നിലയിലാണ്. മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് ഇടയാകുന്ന ഈ ഭാഗം പാലത്തിന്റെ ഘടനയ്‌ക്കും വലിയ കേടുപാടുകൾ ഉണ്ടാക്കുന്നു.
പാലം വീതികൂട്ടി പുതുക്കി പണിയുന്നത്, നാലാംമൈൽ – ദ്വാരക വഴിയുള്ള മലയോര ഹൈവേയിലെ ഗതാഗത തിരക്കിനും അപകട സാധ്യതകൾക്കും പരിഹാരമാകും എന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ഇതുവരെ നടപടികൾക്കായി അധികൃതർ മുന്നോട്ടു വന്നിട്ടില്ല.