വയനാട് പിലാക്കാവിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവ നരഭോജിക്കടുവയാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. ചത്ത കടുവ ഒൻപത് വയസുള്ള പെൺകടുവയാണെന്നും പിലാക്കണ്ട് മൂന്നുറോഡിലാണ് ഇത് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മൊബൈൽ ക്യാമറകളിൽ നിന്ന് ലഭിച്ച ചിത്രങ്ങളിൽ അടിയന്തിര സംഘം ഈ കടുവയെ തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രാധ എന്ന തൊഴിലാളി സ്ത്രീയെ കടിച്ചുകൊന്നതും ഇതേ കടുവ തന്നെയാണെന്ന് മന്ത്രി പറഞ്ഞു.
കടുവയുടെ ദേഹത്ത് മുറിവുകളും പാടുകളും കണ്ടെത്തിയതായും, മരണകാരണവും മറ്റ് വിശദാംശങ്ങളും പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമേ വ്യക്തമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാടിന്റെ മറ്റു മേഖലകളിലും പ്രത്യേക ദൗത്യസംഘത്തിന്റെ പ്രവർത്തനങ്ങൾ തുടരുന്നതായും മന്ത്രി വ്യക്തമാക്കി.