സംസ്ഥാന ട്രാന്‍സ്‌പോര്‍ട് അതോറിറ്റി, ഓട്ടോറിക്ഷകളിലും ബസുകളിലും സുരക്ഷാ ഉറപ്പു വരുത്തുന്നതിനായി പുതിയ ഉത്തരവുകൾ പുറപ്പെടുവിച്ചു. ഓട്ടോറിക്ഷകളിൽ മീറ്ററില്ലാതെ ഓടുന്നുണ്ടോ എന്ന് പരിശോധിക്കുന്ന സ്റ്റിക്കർ പതിയേണ്ടതും, എല്ലാ ബസുകളിലും 4 ക്യാമറകൾ സ്ഥാപിക്കണമെന്നും തീരുമാനമായിട്ടുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കെഎസ്‌ആര്‍ടിസി, സ്‌കൂൾ ബസുകൾ, സ്വകാര്യ ബസുകൾ തുടങ്ങിയവയിൽ മൂന്ന് ക്യാമറകൾ സ്ഥാപിക്കേണ്ടതാണ്. ഇവയിൽ ബസിന്റെ മുന്നും പിന്നും കാണാൻ കഴിയുന്ന രണ്ട് ക്യാമറകളും, അകത്തെ ഭാഗം കാണുന്ന ഒരു ക്യാമറയും ഉൾപ്പെടും. ഇതിന് പുറമേ, ഡ്രൈവര്‍ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്ന അലാര്‍ം ക്യാമറയും ഓരോ ബസിൽ ഘടിപ്പിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് 31ന് മുൻപുള്ള കാലയളവിൽ, ഈ മാറ്റങ്ങൾ നടപ്പിലാക്കണം.