മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ സന്ദർശിച്ചു. രാധയുടെ ഭർത്താവ് അച്ചപ്പൻ, മകൻ അനിൽ, മകൾ അനീഷ എന്നിവരുമായി ആശ്വാസം പങ്കുവെച്ച് എല്ലാ പിന്തുണയും ഉറപ്പുനൽകിയതായി അവർ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വനനിയമങ്ങൾ കേന്ദ്രനിയമങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ വന്യമൃഗ ശല്യത്തിൽ ഇടപെടലുകൾ പരിമിതമാണെന്നും അതുകൊണ്ട് തന്നെ ജനജീവിതം ദുരിതത്തിലാകുന്നുണ്ടെന്നും കെ കെ ശൈലജ അഭിപ്രായപ്പെട്ടു. മനുഷ്യജീവന് ഭീഷണി സൃഷ്ടിക്കുന്ന വന്യമൃഗങ്ങളെ അതിവേഗം നിയന്ത്രിക്കാനുള്ള ശക്തമായ നിയമനിർമ്മാണം അനിവാര്യമാണെന്നും അവർ ആവശ്യപ്പെട്ടു.
സിപിഐഎം നേതാക്കളായ പി വി സഹദേവൻ, പി ടി ബിജു, ടി കെ പുഷ്പൻ, എ കെ റൈഷാദ്, വി ആർ പ്രവീജ്, സീമന്തിനി സുരേഷ്, ഉഷാ കേളു, ടി എ പാത്തുമ്മ എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.